നാദാപുരം: (nadapuram.truevisionnews.com) ഭിന്നശേഷിയുള്ള യുവതിയെ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
അരൂർ പെരുമുണ്ടശ്ശേരി സ്വദേശിയായ 'ഒട്ടക രാജൻ' എന്ന് വിളിക്കപ്പെടുന്ന മന്നികണ്ടി രാജനെയാണ് (61) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2022 സെപ്തംബർ ഒമ്പതിന് അതിരാവിലെ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നാണ് കേസ്.
നാദാപുരം പോലീസ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

Violence against a differently-abled woman punishable by 13 years in prison and fine





































